കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ട്വി20 പ്രവര്‍ത്തകന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 18 ഫെബ്രുവരി 2022 (15:23 IST)
കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ട്വി20 പ്രവര്‍ത്തകന്‍ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിലെ ദീപവാണ് മരിച്ചത്. 37 വയസായിരുന്നു. മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെയാണ് ദീപു മരണപ്പെട്ടത്. കിഴക്കമ്പലം അഞ്ചാം വാര്‍ഡിലെ ട്വിന്റി 20 വാര്‍ഡ് ഏരിയ സെക്രട്ടറിയാണ് ദീപു.
 
തലയിലെ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനു പിന്നാലെ ദീപുവിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ദീപുവിന് മര്‍ദ്ദനമേറ്റത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍