തിരുവനന്തപുരം മേയര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കെ മുരളീധരനെതിരെ കേസ്. മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയിലാണ് കേസ്. മേയര്‍ ആര്യ രാജേന്ദ്രനെ കാണാന്‍ ഭംഗിയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടിനേക്കാള്‍ ഭീകരമായ വാക്കുകളെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.