കർണാടകയില്‍ വാഹനാപകടം: മൂന്നംഗ മലയാളി കുടുംബം മരിച്ചു

ചൊവ്വ, 17 ഫെബ്രുവരി 2015 (10:38 IST)
സുൽത്താൻബത്തേരിയിൽ നിന്ന് കർണാടകയിലെ ചിക്കമംഗലൂരിലേക്ക് പോയ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് മൂന്നു പേര്‍ മരിച്ചു. ബത്തേരി മലവയൽ സ്വദേശികളായ ഷെരീഫ് (51), ഭാര്യ സൈനബ (43), മകൻ ഷെഖിൽ (26)എന്നിവരാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഴു പേരുമായി പോയ കാര്‍ പുലര്‍ച്ചെ 3.30 ഓടെ നിയന്ത്രണം വിട്ട കാര്‍ പാറയിലിടിച്ച് മറിയുകയായിരുന്നു. സമീപവാസികളും പൊലീസും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക