കനോലി കനാലിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (18:49 IST)
തിരൂർ : കനോലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. തിരൂർ നിറമരുതൂർ പാലപ്പറമ്പിൽ ഷെരീഫിന്റെ മകൻ മുഹമ്മദ് ഹാശ്മിൽ (11), വേലിയൊട്ടു പറമ്പിൽ സിദ്ദിഖിന്റെ മകൻ അജിലാൻ സിദ്ദിഖ് (12) എന്നിവരാണ് മുങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇരുവരും കൂട്ടുകാർക്കൊപ്പം കാളാട് പട്ടർപറമ്പിലെ കനാലിൽ കുളിക്കാനിറങ്ങിയത്. എന്നാൽ അൽപ്പ സമയത്തിനകം ഇരുവരും വെള്ളത്തിൽ മുങ്ങിത്താണു. ഓടിയെത്തിയ നാട്ടുകാർ ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article