മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഇടതുനേതാക്കള്‍ ഗവര്‍ണറെ കണ്ടു; മന്ത്രിമാരുടെ വകുപ്പുകള്‍ സത്യപ്രതിജ്ഞയ്ക്കു ശേഷം

Webdunia
തിങ്കള്‍, 23 മെയ് 2016 (18:31 IST)
മന്ത്രിസഭാ രൂപീകരണത്തിന് ഇടതുനേതാക്കള്‍ ഗവര്‍ണര്‍ പി സദാശിവത്തെ കണ്ട് അവകാശവാദം ഉന്നയിച്ചു. സി പി എം പാർലമെന്‍ററി പാർട്ടി നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗവർണർക്ക് കൈമാറി.
 
സി പി ഐ നേതാവ് ഇ ചന്ദ്രശേഖരൻ എം എൽ എ, എൻ സി പി നേതാവ് എ കെ ശശീന്ദ്രൻ എം എൽ എ എന്നിവരും ഒപ്പമുണ്ടായിരുന്നു.
 
ബുധനാഴ്ച രാവിലെ ഒമ്പതരയ്ക്ക് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയില്‍ ആയിരിക്കും മന്ത്രിമാരുടെ വിവരങ്ങള്‍ ഗവർണർക്ക് കൈമാറുക.
 
അതേസമയം, മന്ത്രിമാരുടെ വകുപ്പുകൾ സത്യപ്രതിജ്ഞക്ക് ശേഷം അറിയിക്കുമെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. എൻ സി പിയുടെ മന്ത്രിയെ ഉടൻ തീരുമാനിക്കുമെന്ന് എ കെ ശശീന്ദ്രൻ അറിയിച്ചു.
Next Article