സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 15 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭൂരിഭാഗം വാര്‍ഡുകളിലും എല്‍ഡിഎഫ് മികച്ച വിജയം നേടി. തിരുവനന്തപുരത്തെ പാപ്പനംകോട് വാര്‍ഡിലും ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ സിവില്‍ സ്റ്റേഷന് വാര്‍ഡിലും കോട്ടയം മണര്‍കാട് ഗ്രാമപഞ്ചായത്തിലെ പറമ്പുകര വാര്‍ഡിലും ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു.
കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷന് യുഡിഎഫ് നിലനിര്‍ത്തി. 1886 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഷാനവാസ് പാദൂരാണ് വിജയിച്ചത്. ഇതോടെ ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിര്‍ത്തി.
തിരുവനന്തപുരം കോര്‍പറേഷനിലെ പാപ്പനംകോട് വാര്ില് 57 വോട്ട് ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആശാനാഥ് വിജയിച്ചു. വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരവിള എല്‍ഡിഎഫിലെ റീന 45 വോട്ടിന് വിജയിച്ചു. തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജിത 151 വോട്ടിന് വിജയിച്ചു.
കോഴിക്കോട് ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഓമശ്ശേരി ഈസ്റ്റില്‍ എല്‍ഡിഎഫിന്റെ കെകെ ഭാസ്കരന് 76 വോട്ടിന് വിജയിച്ചു. എറണാകുളം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ചക്കംകുളങ്ങര വാര്‍ഡില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരിഗിരീശന് നേടി. തൃശൂര്‍ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പത്താഴക്കാട് എല്‍ഡിഎഫിന്റെ കെഎ ഹൈദ്രോസ് 98 വോട്ടിന് വിജയിച്ചു.
പാലക്കാട് ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ കണ്ണിയംപുറം വായനശാല വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. കെപി രാമകൃഷ്ണന് 385 വോട്ടിന് വിജയിച്ചു. കണ്ണൂര്‍ കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം പീടിക വാര്‍ഡ് എല്‍ഡിഎഫിലെ ഡി രമ 505 വോട്ടിന് വിജയിച്ചു.
ആലപ്പുഴ പാലമേല്‍ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈലജ ഷാജി 137 വോട്ടിന് വിജയിച്ചു. ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ സിവില്‍ സ്റ്റേഷന് വാര്‍ഡില്‍ ബിജെപിയുടെ ഡി ജ്യോതിഷ് 144 വോട്ടിന് വിജയിച്ചു.
കോട്ടയം മണര്‍കാട് ഗ്രാമപഞ്ചായത്തിലെ പറമ്പുകര വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് 198 വോട്ടുകള്‍ക്ക് ബിജെപി പിടിച്ചെടുത്തു. കോട്ടയം മാടപ്പളളി ഗ്രാമപഞ്ചായത്തിലെ കണിച്ചുകുളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ നിധീഷ് തോമസാണ് വിജയിച്ചത്.
ഇടുക്കി കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ മുളംകുന്ന് വാര്‍ഡില്‍ എല്‍ഡിഎഫിലെ തോമസ് ലൂക്കോസ് 235 വോട്ടിന് വിജയിച്ചു. മലപ്പുറം ഊരകം ഗ്രാമപഞ്ചായത്തിലെ ഒകെഎം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു.