മിനിമം ചാർജ് 10 രൂപയാക്കും, വിദ്യാർഥികളുടെ കൺസെഷനിൽ മാറ്റമില്ല
ബുധന്‍, 30 മാര്‍ച്ച് 2022 (17:40 IST)
സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ എൽഡിഎഫ് അനുമതി. മിനിമം പത്ത് രൂപയാക്കി ചാർജ് ഉയർത്താനാണ് തീരുമാനം. വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് എൽഡിഎഫ് തീരുമാനം.
ബസ് ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യബസ് ഉടമകൾ നടത്തിയ സമരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചിരുന്നു. നിരക്ക് വർധിക്കാമെന്ന ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്.