കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് പ്ലസ്ടു വിദ്യാർഥിനി മരിച്ചു. കോഴിക്കോട് താമരശേരി ഗവൺമെൻറ് ഹയർസെക്കൻററി സ്കൂൾ വിദ്യാർഥിനിയായ അരുണിമയാണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പതരമണിയോടെയാണ് അപകടം നടന്നത്. കെ.എസ്.ആർ.ടി.സി ബസിന്റെ പിറകിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ ബസ് പുറകോട്ടെടുത്തപ്പോൾ ഇടിക്കുകയായിരുന്നു.