വെടിയുണ്ടകളുമായി നെടുമ്പാശ്ശേരിയില്‍ യാത്രക്കാരന്‍ പിടിയില്‍

തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (14:35 IST)
വെടിയുണ്ടകളുമായി നെടുമ്പാശ്ശേരിയില്‍ യാത്രക്കാരന്‍ പിടിയില്‍. ഇയാളുടേ ഹാന്‍ഡ് ബാഗില്‍ നിന്ന് 20 വെടിയുണ്ടകള്‍ കണ്ടെടുത്തു.
 
കണ്ണൂര്‍ സ്വദേശിയാണ് വെടിയുണ്ടകളുമായി പിടിയിലായത്.ഹോങ്കോംഗിലേക്കുള്ള വിമാനത്തില്‍ പോകാന്‍ എത്തിയ സലീമിന്റെ ബാഗില്‍ നിന്നാണ് വെടിയുണ്ടകള്‍ ലഭിച്ചത്.
 
ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. വിമാനത്താവളത്തിലെ  സുരക്ഷാ സേനാംഗങ്ങള്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്.

വെബ്ദുനിയ വായിക്കുക