കൈക്കൂലി: അസിസ്റ്റൻ്റ് സർജന് സസ്പെൻഷൻ

എ കെ ജെ അയ്യർ
വെള്ളി, 11 ഒക്‌ടോബര്‍ 2024 (14:51 IST)
പത്തനംതിട്ട : ശസ്ത്രക്രിയ ചെയ്യണമെങ്കിൽ  കൈക്കൂലി തരണമെന്ന് പറഞ്ഞ അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. എസ്. വിനീതിനെ അധികാരികൾ സസ്പെൻഡ് ചെയ്തു. ശസ്ത്ര ക്രിയയ്ക്ക് 12000 രൂപ കൈക്കൂലി ചോദിച്ച സംഭവത്തിലാണ് നടപടി. 
 
ഡോക്ടർ കൈക്കൂലി ആവശ്യപ്പെടുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. കരുവാറ്റ സ്വദേശിനി വിജയശ്രീയാണ് ഡോക്ടർക്കെതിരെ അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യം തിരക്കിയപ്പോൾ ഡോക്ടർ വിനീത് 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. അടുത്ത ദിവസം ശസ്ത്രക്രിയയ്ക്കായി തീയതി നൽകുകയും ചെയ്തിരുന്നു. എന്നാൽപണം നൽകാത്തതിനാൽ ശസ്ത്രക്രിയയ്ക്കായുള്ള തീയതി നീട്ടി വച്ചതായും മറ്റൊരു ഡോക്ടറെ സമീപിച്ച് ശസ്ത്രക്രിയ നടത്തിയതായും വിജയശ്രീയുടെ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
 
 പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞും ഒരു വകുപ്പ് തല അന്വേഷണത്തിന് സുപ്രണ്ട് തയ്യാറായിട്ടില്ലെന്ന വാദവും പരാതിക്കാരി ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് അധികാരികളുടെ തുടർ നടപടികൾ ഉണ്ടായത് എന്നാണ് റിപ്പോർട്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article