ബ്രഹ്മപുരത്തെ ബയോ മൈനിംഗ് സമ്പൂർണ്ണ പരാജയം, ഉത്തരവാദിത്വം കോർപ്പറേഷനെന്ന് സംസ്ഥാനതല നിരീക്ഷണസമിതി

ബുധന്‍, 15 മാര്‍ച്ച് 2023 (14:17 IST)
ബ്രഹ്മപുരത്തെ ബയോ മൈനിംഗ് സമ്പൂർണ്ണ പരാജയമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ നിയോഗിച്ച സംസ്ഥാന തല നിരീക്ഷണ സമിതി. ഇത് വരെ ബ്രഹ്മപുരത്ത് നടന്നതിൻ്റെ ഉത്തരവാദിത്വം കൊച്ചി കോർപ്പറേഷനാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. പരിസ്ഥിതി നിയമങ്ങളെയും വിദഗ്ധരുടെ നിർദേശങ്ങളെയും പൂർണമായി ലംഘിക്കുകയും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ നടപ്പിലാക്കുകയും ചെയ്തതായി സമിതി ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ചിന് റിപ്പോർട്ട് നൽകി.
 
മാലിന്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്തില്ലെങ്കിൽ ഇനിയും തീപ്പിടുത്തമുണ്ടാകാം. തീ പിടിച്ചാൽ ഇത് അണയ്ക്കാൽ പറ്റുന്ന സൗകര്യങ്ങൾ കുറവാണ്. എവിടെ നിന്നെല്ലാം മാലിന്യങ്ങൾ എത്തുന്നു എന്ന വിവരം പോലും ബ്രഹ്മപുരത്തില്ല. കീറിപ്പറിഞ്ഞ ഒരു ലോഗ് ബുക്കാണ് ഇവിടെയുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍