ബോംബ് ഭീഷണിയെ തുടര്‍ന്ന് അമൃത, രാജ്യറാണി എക്സ്പ്രസുകളില്‍ പരിശോധന

വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (09:15 IST)
ബോംബ് ഭീഷണിയെ തുടര്‍ന്ന് തീവണ്ടികളില്‍ പരിശോധന. തിരുവനന്തപുരം - നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസ് , തിരുവനന്തപുരം - പാലക്കാട് അമൃത എക്സ്പ്രസ് എന്നീ തീവണ്ടികള്‍ക്കാണ് ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് രണ്ട് തീവണ്ടികളും ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് പരിശോധന നടത്തി.
 
ഡോഗ് സ്ക്വാഡിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിലാണ് പരിശോധന. ബോംബ് സ്ക്വാഡിന്റെ പരിശോധന പ്ലാറ്റ്ഫോമില്‍ വെച്ചായതിനാല്‍ മറ്റു ട്രയിനുകളുടെ സമയക്രമീകരണത്തെ ബാധിച്ചിട്ടില്ല.
 

വെബ്ദുനിയ വായിക്കുക