ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലായ് 31 വരെയാണ് ട്രോളിംഗ് നിരോധനം.
12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള ഭാഗങ്ങളില്‍ പരമ്പരാഗത വള്ളങ്ങള്‍ക്കും ചങ്ങാടങ്ങള്‍ക്കും മാത്രമാണ് കടലിലിറങ്ങാനാവുക. ട്രോളിംഗ് നിരോധനവുമായി സഹകരിക്കുമെന്ന് എല്ലാ ബോട്ടുടമകളും അറിയിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി 47 ദിവസം കരയില്‍നിന്ന് 13 നോട്ടിക്കല്‍ മൈലിനപ്പുറം മീന്‍പിടിക്കുന്നതിനായിരുന്നു വിലക്ക്. ഈ വര്‍ഷം ഇത് 61 ദിവസമാക്കി കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.