വാഹനങ്ങളിലെ ബോര്‍ഡുകള്‍ മലയാളത്തിലും പ്രദര്‍ശിപ്പിക്കണം
ചൊവ്വ, 25 നവംബര്‍ 2014 (17:38 IST)
സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങളിലെ ബോര്‍ഡുകള്‍ മലയാളത്തില്‍ കൂടി പ്രദര്‍ശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ എല്ലാ വകുപ്പ് തലവന്മാര്‍ക്കും ഓഫീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഔദ്യോഗിക ഭാഷ മലയാളമായിരിക്കണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിതനയം പ്രാവര്‍ത്തികമാക്കുന്നതിന് സര്‍ക്കാര്‍ വാഹനങ്ങളിലെ ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് എന്നിവ മലയാളത്തില്‍ കൂടി പ്രദര്‍ശിപ്പിക്കണമെന്ന് സര്‍ക്കാര്‍ നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഇത് പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍.