തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ വന്‍ കുതിപ്പ് തന്നെ ബിജെപി നടത്തിയതായി പ്രാഥമിക കണക്കുകള്‍. ലഭ്യമായ കണക്കള്‍ പ്രകാരം 2010നെ അപേക്ഷിച്ച് ബിജെപി വോട്ടുകളില്‍ ഏഴ് ശതമാനത്തില്‍കധികം വര്‍ധനവുണ്ടായി. ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിച്ചപ്പോള്‍ ഇടത്തും വലത്തും വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് കനത്ത നഷ്‌ടമുണ്ടാക്കിയത് യുഡിഎഫിനാണ്. 2010 ല്‍ 45.55 ശതമാനം ഉണ്ടായിരുന്ന അവരുടെ വോട്ട് ഓഹരി 37.23 ആയിട്ടാണ് കുറഞ്ഞത്. എല്‍ഡിഎഫിനും നേരിയ ഇടിവ് വന്നു. 39.96 ല്‍ നിന്നും 37.36 ശതമാനമായിട്ടാണ് എല്‍ഡിഎഫ് വോട്ടുകളുടെ പോക്ക്. എന്നാല്‍ ബിജെപിക്ക് 2010 ല്‍ വെറും 6.25 ആയിരുന്നു ഓഹരിയെങ്കില്‍ ഇപ്പോള്‍ അത് 13. 28 ആയിട്ടാണ് ഉയര്‍ന്നത്.
അതേസമയം സ്വതന്ത്രന്മാരാണ് ശരിക്കും ഞെട്ടിച്ചത്. 2010 ല്‍ 6.53 ശതമാനത്തില്‍ നിന്നും 2015 ല്‍ അവര്‍ കയറിയത് 12.12 ശതമാനത്തിലേക്കായിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ് വോട്ടുകള്‍ തമ്മിലുള്ള വ്യത്യാസം 24,408 ആണ്. മൊത്തം പോള്‍ ചെയ്‌തതില്‍ എല്‍ഡിഎഫിന് 74,01,160 വോട്ടുകള്‍ കിട്ടിയപ്പോള്‍ യുഡിഎഫിന് 73,76,752 വോട്ടുകളും കിട്ടി. ബിജെപിയ്‌ക്ക് 26,31,271 വോട്ടുകളും കിട്ടി.
കണക്കുകള്‍ പ്രകാരം ആഞ്ഞുപിടിച്ചാല്‍ മാസങ്ങള്‍ക്ക് അപ്പുറത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് മികച്ച ഫലം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് സൂചന. രണ്ടു മുന്നണികള്‍ക്കും ബിജെപിയുടെ കടന്നുകയറ്റം ക്ഷീണമായിട്ടുണ്ട്.