സഖ്യം സംസ്ഥാന തലത്തിലേക്ക്, എസ്എന്‍ഡിപി നേതാവ് തുഷാര്‍ വെള്ളപ്പള്ളി ബിജെപി നേതാക്കളെ കാണുന്നു
ചൊവ്വ, 13 ഒക്ടോബര്‍ 2015 (19:28 IST)
തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ സഖ്യം ചെയ്തതിനു പിന്നാലെ രാഷ്ട്രീയ നിരീക്ഷകരെ അതിശയിപ്പിച്ചു കൊണ്ട് എസ്എന്‍ഡിപി വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളപ്പള്ളി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. ബി.ജെ.പി നേതാക്കളായ കെ. സുരേന്ദ്രന്, പി. രഘുനാഥ് എന്നിവരുമായാണ് തുഷാര്‍ ചര്‍ച്ച നടത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. ആലപ്പുഴയില്‍ സീറ്റ് ചര്‍ച്ചകള്‍ക്കിടെ തന്നെ ആരും ക്ഷണിച്ചിട്ടില്ല എന്ന വെള്ളപ്പള്ളിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തുഷാറിന്റെ സന്ദര്‍ശനം. ശാശ്വതീകാനന്ദയുടെ മരണത്തില്‍ വെള്ളപ്പള്ളി പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ചര്‍ച്ചയ്ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്.
കോഴിക്കോടാണ് ചര്‍ച്ച നടക്കുന്നത്. അതേസമയം, എസ്എന്‍ഡിപിക്ക്, ബിജെപിയുടെ പൂര്‍ണ പിന്തുണയെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി മുരളീധരന്. ശാശ്വതീകാനന്ദയുടെ മരണത്തില്‍ എസ്എന്‍ഡിപിയുടെ വിശദീകരണം അവിശ്വസിക്കുന്നില്ലെന്നും മുരളീധരന് വ്യക്തമാക്കി.