കീഴാറ്റൂരില്‍ ‘വയല്‍ക്കിളി’ നേതാവിന്റെ വീടിന് നേരെ ആക്രമണം; സിപി‌ഐയും ബിജെപിയും ഒറ്റക്കെട്ട്, ഒറ്റപ്പെട്ട് സി പി എം

Webdunia
വ്യാഴം, 22 മാര്‍ച്ച് 2018 (08:12 IST)
കണ്ണൂരിലെ കീഴാറ്റൂരില്‍ സമരം നടത്തിവരുന്ന ‘വയല്‍ക്കിളി’കളുടെ നേതാവിന്റെ വീടിന് നേര്‍ക്ക് കല്ലേറ്.  ‘വയൽക്കിളി’ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട്ടിനു നേര്‍ക്കാണ് ഇന്നലെ രാത്രി ബൈക്കിലെത്തിയ അജ്ഞാതരാണ് കല്ലെറിഞ്ഞ് ജനൽചില്ലുകൾ തകർത്തത്.
 
സിപിഎം ശക്തികേന്ദ്രമായ തളിപ്പറമ്പ് കീഴാറ്റൂരിൽ നെൽവയൽ നികത്തി  ബൈപാസ് റോഡ് നിർമിക്കുന്നതിനെതിരെയാണ് വയല്‍ക്കിളികള്‍ സമരം നടത്തുന്നത്. സിപിഎം നേതൃത്വത്തിനെതിരെ നടക്കുന്ന സമരത്തിന് സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, ബിജെപിയും സിപി‌ഐയ്ക്കൊപ്പം പങ്കു ചേര്‍ന്നിരിക്കുകയാണ്. 
 
നിലവില്‍ സമരത്തിനെതിരെ നില്‍ക്കുന്നത് സി പി എം മാത്രമാണ്. സമരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റകെട്ടായതോടെ കീഴാറ്റൂരിലെ വയല്‍കിളികളെ പ്രതിരോധിക്കാന്‍ സിപിഎം നേരിട്ട് രംഗത്ത് വന്നിട്ടുണ്ട്. വയല്‍കിളികള്‍ക്കെതിരെ ‘നാട് കാവല്‍’ എന്ന പേരില്‍ പ്രതിരോധസമരം നടത്താനാണ് സിപിഎം ജില്ലാ കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article