ബിജെപി - എസ്എന്‍ഡിപി കൂട്ട്കെട്ട് രാജ്യത്തിന് ആപത്ത്: യെച്ചൂരി

Webdunia
ബുധന്‍, 7 ഒക്‌ടോബര്‍ 2015 (14:09 IST)
കേരളത്തില്‍ ചര്‍ച്ചയായിരിക്കുന്ന ബിജെപി - എസ്‌എന്‍‌ഡിപി കൂട്ട്കെട്ട് കേരളത്തിനുമാത്രമല്ല ഇന്ത്യക്കും അപകടകരമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിന്റെ വളര്‍ച്ച മതേതരത്വത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ബിജെപി - എസ്എന്‍ഡിപി സഖ്യം ഇതിന് തടയിടും. മതേതരത്വം സംരക്ഷിക്കുന്നത് ഇടത് പാര്‍ട്ടികളാണ്- യെച്ചൂരി പറഞ്ഞു.

ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്. ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പട്‌നയിലെത്തിയതായിരുന്നു യെച്ചൂരി. കേരളത്തിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷം മികച്ച വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.