തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബിജെപിയും എസ്എന്‍ഡിപിയും ദു:ഖിക്കും: ആന്റണി

ശനി, 31 ഒക്‌ടോബര്‍ 2015 (14:56 IST)
ബിജെപി- എസ്എന്‍ഡിപി ബന്ധത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിക്കുബോള്‍ ബിജെപിയും എസ്എന്‍ഡിപിയും ദു:ഖിക്കും. ഈ കൂട്ടുക്കെട്ട് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ഇരുകക്ഷികള്‍ക്കും ഈ സഖ്യം നഷ്ടകച്ചവടമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

സംഘ് പരിവാര്‍ ശക്തികളെ കേരള മണ്ണില്‍ കാലു കുത്താന്‍ അനുവദിക്കരുത്. ജനങ്ങളുടെ വോട്ടുവാങ്ങി ജയിച്ചശേഷം രാജ്യം ശിഥിലീകരിക്കുന്നതിനാണ് അവര്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കാലഹരണപ്പെട്ട പാര്‍ട്ടിയായ സിപിഎമ്മും ദു:ഖിക്കേണ്ടിവരുമെന്നതില്‍ സംശയമില്ലെന്നും ആന്റണി വ്യക്തമാക്കി.

ബാര്‍കോഴ കേസ് സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായ ശേഷം അഭിപ്രായം പറയാം. കേസില്‍ തുടരന്വേഷണം നടക്കട്ടെ. ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ആഭ്യന്തരമന്ത്രി പുനരന്വേഷണം പ്രഖ്യാപിച്ചത് നല്ല കാര്യമാണെന്ന്. ശക്തമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാന്‍ അന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക