തെരഞ്ഞെടുപ്പ് ഫലം എന്തായാലും എസ്എൻഡിപി ബന്ധം തുടരും: വി മുരളീധരന്‍

വെള്ളി, 6 നവം‌ബര്‍ 2015 (11:47 IST)
തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം എന്തുതന്നെയാണെങ്കിലും എസ്എൻഡിപിയുമായുള്ള ബന്ധം തുടരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ. എസ്എൻഡിപി ബാന്ധവത്തിൽ പുനർവിചിന്തനമില്ല.

തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഈമാസം 12, 13 തീയതികളിൽ നേതൃയോഗം ചേരും. നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റു സാമുദായിക സംഘടനകളുടെ പിന്തുണ തേടുമെന്നും മുരളീധരൻ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടത്തും എസ്എൻഡിപി പിന്തുണയോടെയാണ് ബിജെപി മൽസരിക്കുന്നത്. ചില സ്ഥലങ്ങളില്‍ മറ്റ് സാമുദായിക സംഘടനകളുടെ പിന്തുണയൊടെയും പ്രാദേശിക സഹകരണത്തൊടെയും മത്സരിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക