സംസ്ഥാനത്ത് ബി ജെ പിയുടെ മൂന്നാം മുന്നണി നീക്കം ക്ലച്ച് പിടിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍, മൂന്നാം മുന്നണി നീക്കത്തെ ഗൌരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു,
കേരളത്തില്‍ ജാതീയതയും വര്‍ഗീയതയും വളര്‍ത്താനാണു ബി ജെ പിയുടെ നീക്കം. വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമം നടപ്പാകില്ലെന്നും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേരളത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ആര്‍ എസ് എസും സംഘ്പരിവാര്‍ സംഘടനകളും എല്ലാ ശ്രമങ്ങളും നടത്തിയിട്ടും കേരളത്തില്‍ ക്ലച്ച് പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ബി ജെ പിയുടെ മൂന്നാം മുന്നണി നീക്കവും ക്ലച്ച് പിടിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.