കൃഷ്‌ണദാസ് പക്ഷം പിടിമുറുക്കുന്നു, സുരേന്ദ്രനെ മാറ്റുമെന്ന് സൂചന; എ എന്‍ രാധാകൃഷ്‌ണന്‍ പ്രസിഡണ്ടായേക്കും

സുബിന്‍ ജോഷി

ബുധന്‍, 9 ജൂണ്‍ 2021 (08:10 IST)
സംസ്ഥാന ബി ജെ പിയില്‍ കൃഷ്‌ണദാസ് പക്ഷം പിടിമുറുക്കുന്നു. കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തുനിന്ന് നീക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കൃഷ്‌ണദാസ് പക്ഷത്തെ കരുത്തനായ നേതാവ് എ എന്‍ രാധാകൃഷ്‌ണന്‍ പ്രസിഡണ്ടാകാനുള്ള സാധ്യതകള്‍ തെളിഞുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റിയംഗവും വൈസ് പ്രസിഡണ്ടുമാണ് എ എന്‍ രാധാകൃഷ്‌ണന്‍. എന്നാല്‍ മറ്റൊരു നീക്കവും കേന്ദ്രനേതൃത്വം നടത്തുന്നതായി സൂചനയുണ്ട്. സുരേന്ദ്രനെ നീക്കിയാല്‍ കേന്ദ്രത്തിന് കൂടുതല്‍ വിശ്വാസമുള്ള, പുറത്തുനിന്നൊരാളെ അധ്യക്ഷസ്ഥാനത്തേക്ക് എത്തിക്കുന്നതിനും നീക്കമുണ്ട്. അങ്ങനെയെങ്കില്‍ അധ്യക്ഷസ്ഥാനത്തേക്ക് അപ്രതീക്ഷിതമായ ഒരു പേര് ഉയര്‍ന്നുവന്നേക്കാം.
 
ഉടന്‍ തന്നെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കുകയാണ്. വി മുരളീധരന്‍റെ മന്ത്രിസ്ഥാനം ഈ പുനഃസംഘടനയില്‍ തെറിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന അധ്യക്ഷനാകാന്‍ വി മുരളീധരനും നീക്കമാരംഭിച്ചതായാണ് വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍