'വിരമിച്ചാല്‍ വീട്ടിലിരിക്കാന്‍ പറ്റാത്ത അവസ്ഥയിലാക്കും'; പൊലീസുകാര്‍ക്ക് ഭീഷണിയുമായി ബിജെപി നേതാവ്
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരസ്യഭീഷണിയുമായി ബിജെപി നേതാവ് വിവി രാജേഷ്. ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന പൊലീസുകാരെ കൈകാര്യം ചെയ്യുമെന്നാണ് രാജേഷിന്‍റെ ഭീഷണി. കായംകുളത്ത് ബിജെപി രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്താൽ പലിശയടക്കം പ്രതികാരം ചെയ്യുമെന്നും മുൻപും ഇത്തരത്തിൽ കൈക്കാര്യം ചെയ്തിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.പോലീസുകാര്‍ക്ക് വിരമിച്ചാല്‍ വീട്ടിലിരിക്കാന്‍ പറ്റാത്ത അവസ്ഥയിലാക്കും. പ്രദേശത്ത് നടന്ന കൊലപാതകശ്രമത്തിൽ ബിജെപി പ്രവർത്തകനെതിരെ പൊലീസ് നടപടി ആരംഭിച്ചതോടെയാണ് ഭീഷണിയുമായി രാജേഷ് രംഗത്തെത്തിയത്.