സച്ചിനോളം വിനീതഭാവമുള്ള കുമ്മനമാണു സംസ്ഥാനത്തു തനിക്ക് ഏറ്റവും ഇഷ്‌ടമുള്ള നേതാവെന്നും ശ്രീശാന്ത് പറഞ്ഞു. ഒ രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന സമയത്തു കേരളത്തിനു വേണ്ടി ചെയ്ത കാര്യങ്ങള്‍ മലയാളികള്‍ക്ക് അറിയാമെന്നും, ഇവിടെ ബിജെപിക്ക് അധികാരം കിട്ടുന്നതു കേരളത്തെ സംബന്ധിച്ച് ആയിരം മടങ്ങ് നല്ലതായിരിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.