ബിജെപിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ധൈര്യം പകരുന്നത് ഇടത് നേതാക്കളുടെ പ്രസ്താവനകള്‍: കെപിഎ മജീദ്
ബിജെപിയേയും സിപിഎമ്മിനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് രംഗത്ത്. ഇടത് നേതാക്കളുടെ പ്രസ്താവനകളാണ് ബിജെപി നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ധൈര്യം പകരുന്നത്. നേരത്തെ തന്നെ ആര്‍എസ്എസ് പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പരസ്യമായി ബിജെപി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഭൂരിപക്ഷ വോട്ട് നേടാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത്. ഇരുവരും ഈ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല. ഇടത് നേതാക്കളുടെ പ്രസ്താവനകള്‍ ബിജെപി നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് നേരത്തെ ഇല്ലാത്ത തരത്തിലുള്ള ധൈര്യം പകരുകയാണെന്നും കെപിഎ മജീദ് ആരോപിച്ചു.
കേരളത്തില്‍ എല്ലാ മേഖലകളിലും ഹിന്ദുസമൂഹം പിന്തള്ളപ്പെടുകയാണെന്നും ഇങ്ങനെ പോയാല്‍ സമീപഭാവിയില്‍ തന്നെ കേരളം മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശമാവുമെന്നും വി മുരളീധരന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ മറുപടിയായാണ് കെപിഎ മജീദിന്റെ വിശദീകരണം.