ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായി ഫാ ആന്റണിയിൽ നിന്നും 10 കോടി രൂപ പിടിച്ചെടുത്തു

ശനി, 30 മാര്‍ച്ച് 2019 (09:21 IST)
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായി ഫാ ആന്റണി മാടശേരിയില്‍ നിന്നും 10 കോടി രൂപ പിടിച്ചെടുത്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്.
 
കണക്കില്‍പ്പെടാത്ത പണം കൈവശം വച്ചതിനാണ് അറസ്റ്റ്. പഞ്ചാബിലെ പ്രതാപ് പുരയിലെ താമസസ്ഥലത്ത് നിന്നുമാണ് വൈദികനെ പിടികൂടിയത്. നിലവില്‍ ഫാ ആന്റണി മാടശേരി ഫ്രാന്‍സിസ്‌കന്‍ മിഷനേറിയസ് ഓഫ് ജീസസ്(എഫ്എംജെ)യുടെ ജനറലായും നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ച് വരികയാണ്. 
 
ബിഷപ്പ് ഫ്രാങ്കോയുടെ ബിനാമിയാണ് ഫാ ആന്റണി മാടശേരിയെന്ന് ആരോപണമുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജാരാക്കുമെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍