താറാവുകളെ ഇന്നും കൊല്ലും; ആയിരക്കണക്കിന് താറാവുകളെ കത്തിച്ചു

ശനി, 29 നവം‌ബര്‍ 2014 (09:19 IST)
പക്ഷിപ്പനി പടര്‍ന്നു പിടിച്ച ആലപ്പുഴയില്‍ താറാവുകളെ കൊന്നൊടുക്കുന്ന നടപടി ഇന്നും തുടരും. വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് തീരുമാനം. ഇന്നലെ പുറക്കാട് തലവടി മേഖലകളില്‍ താറാവുകളെ കൊന്നൊടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാഭരണകൂടം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി ഏതാണ്ട് 50000ഓളം താറാവുകളെ കൊന്നതായാണു കണക്ക്. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര വിതരണവും ആരംഭിച്ചിട്ടുണ്ട്.

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലും അനുബന്ധപ്രദേശങ്ങളിലും ആരോഗ്യവകുപ്പ്, രോഗപ്രതിരോധവും ബോധവല്‍ക്കരണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ കോര്‍ കമ്മിറ്റി രൂപീകരിച്ചു.

ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്രസംഘത്തിന്റെ നിര്‍ദേശപ്രകാരം പക്ഷിപ്പനിബാധിത മേഖലയിലെ രോഗികള്‍ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രത്യേക ഔട്ട്പേഷ്യന്റ് വിഭാഗം ആരംഭിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക