ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ബിജു രാധാകൃഷ്‌ണന്റെ ജാമ്യാപേക്ഷ തള്ളി
സോളാര്‍ തട്ടിപ്പു കേസ് പ്രതി ബിജു രാധാകൃഷ്‌ണന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ആദ്യ ഭാര്യ രശ്‌മിയെ കൊലപ്പെടുത്തിയ കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത് .
അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കേ സുപ്രീം കോടതിക്കു ജാമ്യഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ബിജുവിനു ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്നും ജാമ്യഹര്‍ജി തള്ളിക്കൊണ്‌ടു സുപ്രീം കോടതി നിരീക്ഷിച്ചു.