ഭാരത് ഗ്യാസിന്റെ കൊച്ചിന്‍ റിഫൈനറിയില്‍ മിന്നല്‍ പണിമുടക്ക്, പാചകവാതക നീക്കം നിലച്ചു

വ്യാഴം, 9 ഏപ്രില്‍ 2015 (09:46 IST)
ഭാരത് ഗ്യാസിന്റെ കൊച്ചിന്‍ റിഫൈനറിയില്‍ ലോറിത്തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഇതോടെ എറണാകുളം അടക്കം ഒന്‍പത് ജില്ലകളിലേക്കുള്ള പാചകവാതക സിലിണ്ടറുകളുടെ നീക്കം നിലച്ചിരിക്കുകയാണ്. കോട്ടയം മുതല്‍ വയനാട് വരെയുള്ള ഒന്‍പത് ജില്ലകളിലേക്കുള്ള ഗ്യാസ് സിലിണ്ടര്‍ നീക്കമാണ് നിലച്ചിരിക്കുന്നത്.

ലോറികളില്‍ ക്ലീനര്‍മാരെ നിയമിക്കണമെന്ന് നേരത്തെയുള്ള ആവശ്യമാണ്. ക്ലീനര്‍മാരെ നിയമിക്കാന്‍ ലോറി ഉടമകളും ഗ്യാസ് കമ്പനി അധികൃതരുമായി ധാരണയായതാണ്. എങ്കിലും നടപടികള്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ക്ലീനര്‍മാരില്ലാതെ വാഹനമെടുക്കാനാവില്ലെന്ന് പറഞ്ഞ് ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്.

ക്ളീനര്‍മാരില്ലാത്ത ലോറികള്‍ക്ക് ലോഡ് നല്‍കില്ലെന്ന് ഗ്യാസ് കമ്പനിനേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലോറിയില്‍ ക്ളീനര്‍മാരെ നിയമിക്കാന്‍ ലോറി ഉടമകളും കമ്പനിയും തയാറായില്ല. സമരം ഒത്തു തീര്‍ന്നില്ലെങ്കില്‍ പാചകവാതക ക്ഷാമം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ക്ലീനര്‍മാരില്ലാതെ വാഹനമെടുക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഡ്രൈവര്‍മാര്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക