നാളത്തെ ഭാരത് ബന്ദ്: അക്രമങ്ങൾ അനുവദിക്കില്ല, കടകൾ അടച്ചാൽ അറസ്റ്റെന്ന് ഡിജിപി

Webdunia
ഞായര്‍, 19 ജൂണ്‍ 2022 (15:48 IST)
അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി.
 
പൊതുജനങ്ങൾക്കെതിരായ അക്രമവും പൊതുസ്വത്ത് നശിപ്പിക്കുന്നതും കർശനമായി നേരിടും. വ്യാപാരസ്ഥാപനങ്ങൾ നിർബന്ധമായി അടപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ഡിജിപി വ്യക്തമാക്കി. സംസ്ഥാനത്തെ മുഴുവൻ പോലീസ് സേനയും നാളെ മുഴുവൻ സമയവും സേവനസന്നദ്ധരാകണമെന്നും നിർദേശമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article