മദ്യവിൽപ്പനശാലകളിലെ പണിമുടക്ക്; നഷ്‌ടം മുപ്പത് കോടി
ചൊവ്വ, 17 മാര്‍ച്ച് 2015 (20:22 IST)
ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും മദ്യവില്‍പ്പനശാലകളിലെയും ജീവനക്കാര്‍ ചൊവ്വാഴ്ച നടത്തിയ സൂചനാ പണിമുടക്കുമൂലം സർക്കാർ വരുമാനത്തിൽ 30 കോടി രൂപ നഷ്ടമായി.
പുതിയ മദ്യനയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അടച്ചിട്ട 52 മദ്യവിൽപ്പനശാലകള്‍ തുറക്കുക, തുറന്നിരിക്കുന്നവ ഘട്ടംഘട്ടമായി പൂട്ടാനുള്ള നീക്കം അവസാനിപ്പിക്കുക, ലേബലിങ് തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബിവറേജസ് കോർപ്പറേഷനിലെ 3500 ജീവനക്കാരും കൺസ്യൂമർഫെഡിലെ 150 ജീവനക്കാരുമാണ് പണിമുടക്കിയത്.
ജീവനക്കാരുടെ പ്രതിനിധികള്‍ എക്സൈസ് മന്ത്രി കെ ബാബുവുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു. പക്ഷേ, ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഷോപ്പുകളുടെ എണ്ണം കുറയ്ക്കുന്നത് ഒഴിവാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.