ബാര്‍ കോഴക്കേസില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ കോഴ ആരോപണമുന്നയിച്ച ബാര്‍ ആസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് രംഗത്ത്.ബാര്‍ കോഴയില്‍ മാണിയേക്കുടാതെ എക്സൈസ് മന്ത്രി കെ ബാബു ഉള്‍പ്പടെ മൂന്ന് മന്ത്രിമാര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയിരിക്കുന്നത്.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിജെഎം കൊടതിയില്‍ രഹസ്യ മൊഴി നല്‍കിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ബിജുരമേശ് കോഴവിവാദത്തില്‍ മന്ത്രി സഭയിലെ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടിടുണ്ടെന്ന് വെളിപ്പെടുത്തിയത്. അതില്‍ എക്സൈസ് മന്ത്രി കെ ബാബു ഉള്‍പ്പെട്ടിട്ടുണ്ടെന്നും മൂന്ന് മന്ത്രിമാരുടെയും പേരുകള്‍ കൊടതിയൊട് പറഞ്ഞിട്ടുണ്ടെന്നും അവര്‍ക്കെതിരായ തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
മാണിയെ പിടിച്ചതിനു ശേഷം എക്സൈസ് മന്ത്രി ബാബുവിനെ പിടിക്കാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ ബാബുവിന്റെ പേരുകൂടി വെളിപ്പെടുത്തുകയാണ്. ബാബു വെള്ളം കുടിക്കേണ്ടി വരും- ബിജു രമേശ് പറഞ്ഞു. കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുമെന്ന് കരുതുന്നതായാണ് കരുതുന്നത്. എന്നാല്‍ സിബിഐ ഉള്‍പ്പെടെ ഏത് ഏജന്‍സികള്‍ വന്നാലും തെളിവുകള്‍ നല്‍കുമെന്നും ബിജു രമേശ് പറഞ്ഞു.
മാണിക്കും മന്ത്രിമാര്‍ക്കുമെതിരായ ശബ്ദരേഖാ സംഭാഷണങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണും ഹാര്‍ഡ് ഡിസ്കും ബിജുരമേശ് കോടതിയില്‍ സമര്‍പ്പിച്ചതായി ബിജു പറഞ്ഞു. തനിക്കെതിരെ മാനസികമായി തളര്‍ത്തുന്ന തരത്തിലുള്ള് ഭീഷണികള്‍ നിരന്തരം വരുന്നുണ്ടെന്നും തന്റെ കുടുംബാംഗങ്ങളെ വരെ ഭീഷ്ണിപ്പെടുത്താറുണ്ടെന്നും ബിജു രമേശ് വെളിപ്പെടുത്തി. എന്തുതന്നെ വന്നാലും നടപടികളുമായി മുന്നൊട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
മാണിയുടെ മകന്‍ ജോസ് കെ.മാണി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് മജിസ്ട്രേട്ടിന് കൈമാറിയത്. 30 പേജുള്ള രഹസ്യമൊഴിയില്‍ എനിക്ക് പറയാനുള്ളത് എല്ലാം പറഞ്ഞിട്ടുണ്ട്. ബാര്‍ ഉടമകളുടെ സംഭാഷണത്തിന്റെ പൂര്‍ണ വിവരങ്ങളുള്ള സി.ഡിയും ദൃശ്യങ്ങളുമാണ് കൈമാറിയതെന്നും ബിജു പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും കൈമാറിയിട്ടുണ്ട്. കേസില്‍ നിന്ന് പിന്മാറാന്‍ തനിക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും ബിജു പറഞ്ഞു. എന്തൊക്കെ വന്നാലും കേസുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.