'മദ്യനയം കുത്തകകളെ സഹായിക്കാന്‍; കോടതിക്ക് ഇടപെടാം’

ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (11:10 IST)
മദ്യനയത്തില്‍ ബാറുടമകളുടെ മറുപടി സത്യവാങ്മൂലം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. മദ്യനയം കുത്തകകളെ സഹായിക്കാനാണെന്ന് ബാറുടമകള്‍ ഹൈക്കോടതിയെ അറിയിച്ചു. മദ്യനയത്തില്‍ കോടതിക്ക് ഇടപെടാമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.  
 
സര്‍ക്കാര്‍ നിലപാട് വന്‍കിട ഹോട്ടലുകളെ സഹായിക്കാനാണ്. ബാറുടമകളോട് സര്‍ക്കാര്‍ കാണിക്കുന്നത് വിവേചനമാണെന്നും സത്യവാങ്മൂലത്തില്‍ ബാറുടമകള്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
 
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനുള്ള മറുപടി സത്യവാങ്മൂലമാണ് ബാറുടമകള്‍ ഇന്ന് സമര്‍പ്പിച്ചത്. മദ്യവില്‍പന മൗലികാവകാശമല്ലെന്നും മദ്യനയം ഭരണഘടനാവിരുദ്ധമല്ലെന്നും വ്യക്തമാക്കിയായിരുന്നു സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
 
418 ബാറുകള്‍ അടച്ചുപൂട്ടിയത് സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണെന്നും ബാറുടമകള്‍ക്ക് നല്‍കിയത് താല്‍ക്കാലിക ലൈസന്‍സ് മാത്രമാണെന്നുമാണ് സര്‍ക്കാര്‍ വാദം.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക