മുഖ്യമന്ത്രിക്ക് പിന്തുണ; ബാർ വിഷയത്തില്‍ പ്രായോഗിക നിലപാടെന്ന് ഹസൻ
ബാർ ലൈസൻസ് വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് പ്രായോഗിക നിലപാടാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസൻ. ഈ കാര്യത്തില്‍ പാർട്ടിയുടെ പിന്തുണ മുഖ്യമന്ത്രിക്ക് ഉണ്ടെന്നും ഹസൻ പറഞ്ഞു.
ബാർ ലൈസൻസ് സംബന്ധിച്ച് പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമുണ്ട്. ഇതു സംബന്ധിച്ച് ചർച്ച നടക്കുകയാണ്. സർക്കാർ - പാർട്ടി ഏകോപന സമിതിയാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയെന്നും ഹസൻ വ്യക്തമാക്കി.