മദ്യനയം രൂപീകരിക്കാന്‍ ആറാഴ്ചത്തെ സമയം കൂടി: ഹൈക്കോടതി
സംസ്ഥാനത്തെ ബാര്‍ വിഷയത്തില്‍ മദ്യനയം രൂപീകരിക്കാന്‍ ഹൈക്കോടതി സർക്കാരിന് സമയം നീട്ടി നൽകി. ആറാഴ്ചത്തെ സമയമാണ് സര്‍ക്കാരിന് കോടതി അനുവദിച്ചിരിക്കുന്നത്.
നിയമസഭാ സമ്മേളനം നടക്കുന്നതിൽ ബാർ ലൈസൻസ് പ്രശ്നം ചർച്ച ചെയ്യാൻ സർക്കാരിന് സമയം ലഭിച്ചില്ലെന്ന വാദം അംഗീകരിച്ചു കൊണ്ടാണിത്.
അതേസമയം ഈ വിഷയത്തില്‍ ബാറുടമകളുടെ ആശങ്ക പരിഗണിക്കാൻ കോടതി തയ്യാറായില്ല. ബാറുകൾ അടച്ചിട്ടിരിക്കുന്നത് വലിയ കാര്യമല്ലെന്നും. വിലക്കയറ്റമോ പകർച്ചവ്യാധിയോ പോലെ അടിയന്തരമായി പരിഗണിക്കേണ്ട വിഷയമല്ല ഇതെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.