യുഡിഎഫിന്റെ പാപ്പരത്തം വെളിവായി: പിണറായി

വെള്ളി, 22 ഓഗസ്റ്റ് 2014 (14:42 IST)
മദ്യനയത്തിൽ യുഡിഎഫിന്റെ പാപ്പരത്തം വെളിവാകുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. യുഡിഎഫില്‍ നടമാടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് മദ്യനയം വൈകുന്നതിനും ഇത്രന്നാള്‍ വലിച്ചു നീട്ടുന്നതിനും കാരണമായതെന്നും പിണറായി പറഞ്ഞു. എന്നാല്‍ മദ്യം ഉപഭോഗം കുറയ്ക്കണമെന്ന സർക്കാരിന്റെ നിലപാടിനോട് യോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മലക്കം മറിഞ്ഞിരിക്കുകയാണ്. തന്റെ നിലപാടുകള്‍ അദ്ദേഹം കൈവിട്ടു. ബാറുകൾ പൂട്ടുമെന്ന പ്രഖ്യാപനം നടപ്പാക്കാൻ കഴിയുന്നതാണോയെന്ന് സംശയമുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. സമ്പൂര്‍ണ്ണ മദ്യനിരോധനത്തിനായി ബാറുകൾ പൂട്ടിയാൽ സംസ്ഥാനത്ത് ഉണ്ടാകുന്ന ഭവിഷത്തുകളെ കുറിച്ച് പഠിക്കണമെന്നും. ബാറിലെയും മറ്റ്  തൊഴിലാളികള്‍ക്കും ആവശ്യമായ പുനരധിവാസം ഏ‍ർപ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.

പൂട്ടിയ ബാറുകള്‍ തുറക്കാതിരിക്കാനുള്ള തീരുമാനം ജനത്തിന്റെ കൈയ്യടി നേടാനുള്ള പ്രഹസനം മാത്രമാണെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ത്രീ സ്റ്റാര്‍ ബാറുകളില്‍ നിന്ന് കുടിക്കുന്നത് മാത്രമാണ് മദ്യപാനം. ഫൈവ് സ്റ്റാര്‍ ബാറുകളില്‍ നിന്ന് കുടിക്കുന്നത് മദ്യപാനമല്ലെയെന്നും കൊടിയേരി ചേദിച്ചു. സംസ്ഥാനത്ത് ഭരണം സ്തംഭിച്ച അവസ്ഥയാണെന്നും കോടിയേരി പറഞ്ഞു.

വെബ്ദുനിയ വായിക്കുക