സര്‍ക്കാരിനെ മദ്യലോബി വിലയ്ക്ക് വാങ്ങും: കെപിഎ മജീദ്
സര്‍ക്കാരിനെ വിലയ്ക്ക് വാങ്ങാന്‍ കഴിവുള്ളവരാണ് കേരളത്തിലെ മദ്യലോബിയെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. സംസ്ഥാനത്തെ അടഞ്ഞു കിടക്കുന്ന 418ബാറുകളുടെ കാര്യത്തില്‍ തീരുമാനമാകാത്തത് കോണ്‍ഗ്രസിലെ തര്‍ക്കം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കണമെന്നാണ് ലീഗിന്റെ നിലപാടെന്നും. ഇന്ന് ചേരുന്ന് യോഗത്തില്‍ തങ്ങളുടെ നിലപാട് മുന്നണിയില്‍ വ്യക്തമാക്കുമെന്നും കെപിഎ മജീദ് പറഞ്ഞു.
ബാര്‍ പ്രശ്നത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് ശക്തമായ പിന്തുണയാണ് ലീഗ് നല്‍കുന്നത്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.