ബാറുകളില്‍ ജോലി ചെയ്യുന്നതിന് സ്ത്രീകള്‍ക്ക് ഹൈക്കോടതിയുടെ അനുമതി

തിങ്കള്‍, 17 ഓഗസ്റ്റ് 2015 (15:48 IST)
സംസ്ഥാനത്തെ ബാറുകളില്‍ സ്ത്രീകളെ വെയ്റ്റര്‍മാരായി നിര്‍ത്താന്‍ ഹൈക്കോടതിയുടെ  അനുമതി. ബാറുകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് തടഞ്ഞ് 2013 ഡിസംബര്‍ ഒമ്പതിന് സര്‍ക്കാര് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ കട്ടപ്പന സ്വദേശിനി സി.ജി ധന്യാമോള്‍, തിരുവനന്തപുരം സ്വദേശിനി സോണിയ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

ബാറുകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് തടയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി ഉത്തരവിനു വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക