ബാര്‍ കോഴയിലെ അന്തിമ റിപ്പോര്‍ട്ട് കോടതി ശനിയാഴ്ച പരിഗണിക്കും
വ്യാഴം, 14 ജനുവരി 2016 (10:07 IST)
മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍കോഴ കേസിലെ അന്തിമ റിപ്പോര്‍ട്ട് ശനിയാഴ്ച പരിഗണിക്കും. വിജിലന്‍സ് പ്രത്യേക കോടതിയാണ് റിപ്പോര്‍ട്ട് പരിഗണിക്കുക.
മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് എപി സുകേശന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ആണ് പരിഗണിക്കുക.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്‌ജി ജോണ്‍ കെ ഇല്ലിക്കാടന്‍ ആയിരിക്കും അന്തിമ റിപ്പോര്‍ട്ട് പരിഗണിക്കുക.
കേസുമായി ബന്ധപ്പെട്ട് പുതിയ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും നേരത്തെ കണ്ടെത്തിയ തെളിവുകളില്‍ പൊരുത്തക്കേടുണ്ടെന്നും കാണിച്ചാണ് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.