ബാര്‍കോഴ: പിജെ ജോസഫിനും പങ്ക്, തെളിവുകള്‍ വിജിലന്‍സിന് കൈമാറുമെന്ന് ബിജു രമേശ്
ശനി, 17 ജനുവരി 2015 (20:29 IST)
ബാര്‍ കോഴ ഇടപാടില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ കൂടുതല്‍ തെളിവുകളുമായി ബിജു രമേശ് രംഗത്ത്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണിക്ക് രണ്ടു കോടി രൂപ നല്‍കിയെന്നും. കോഴ വാങ്ങുന്നതിന്റെയും നല്‍കാന്‍ പോകുന്നതിന്റെയും ശബ്ദരേഖകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും. ശബദ്ധരേഖ തിങ്കളാഴ്ച് വിജിലന്‍സിന് കൈമാറുമെന്ന് ബിജു രമേശ് വ്യക്തമാക്കി.
ബാര്‍ കോഴ ഇടപാടില്‍ മാണിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ മന്ത്രി പിജെ ജോസഫ് ബാര്‍ ഉടമകളില്‍ സ്വാധീനം ചെലുത്തിയെന്നും. കോട്ടയത്തെയും പൊന്‍കുന്നത്തെയും ബാര്‍ ഉടമകളെയാണ് പിജെ ജോസഫ് ഇത്തരത്തില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നും ബിജു രമേശ് പറഞ്ഞു.
418 ബാറുകള്‍ തുറക്കാതിരിക്കാന്‍ കെഎം മാണി കോഴ വാങ്ങിയെന്നും. ജോയ്, ബിനോയ് എന്നിവര്‍ മുഖേനെയാണ് പണം കൈമാറിയതെന്നും. രാജ്കുമാര്‍ ഉണ്ണിയടക്കമുള്ളവര്‍ സംസാരിക്കുന്നതിന്റെ തെളിവുകളും തന്റെ പക്കലുണ്ടെന്നും ബിജു രമേശ് പറഞ്ഞു.
അതേസമയം, ശനിയാഴ്ച് വിജിലന്‍സിന് മുന്നില്‍ ഹാജരായ രണ്ട് ബാര്‍ ഉടമകള്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് മലക്കം മറിഞ്ഞു. ബാര്‍ ഉടമകളായ ധനേഷ്, അനുമോന്‍ എന്നിവര്‍ ശനിയാഴ്ച് വിജിലന്‍സിന് നല്‍കിയ മൊഴിയാണ് മാറ്റി പറഞ്ഞത്. ധനമന്ത്രി കെഎം മാണിയെ കാണാന്‍ പോയത് സഹായം ചോദിച്ചാണെന്നും. പണം പിരിച്ചത് നിയമ നടപടിക്കള്‍ക്കായിട്ടാണെന്നുമാണ് ഇരുവരും മൊഴി നല്‍കിയത്.
ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡി രാജ് കുമാര്‍, വൈസ് പ്രസിഡന്റ് പിഎം കൃഷ്ണദാസ് എന്നിവരില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു. അസോസിയേഷന്‍ യോഗങ്ങളുടെ മിനിട്സ് ഭാരവാഹികള്‍ ഹാജരാക്കുകയും. അടുത്തയാഴ്ച വീണ്ടും ബാക്കി മൊഴി രേഖപ്പെടുത്താന്‍ ഹാജരാകാന്‍ ഇവരോട് നിര്‍ദേശിക്കുകയും ചെയ്തു. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍ നിന്നും കെഎം മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടുവെന്നുമാണ് കേസ്. ഏഷ്യാനെറ്റ് ന്യൂസിലാണ് ബിജു രമേശ് ഈ കാര്യം വ്യക്തമാക്കിയത്.