മണിയിടപാടില്‍ മാണിക്ക് മണികെട്ടാന്‍ 15ന് എല്‍ഡിഎഫ് നിയമസഭാ മാര്‍ച്ച്
ബാര്‍ കോഴയില്‍ ധനമന്ത്രി കെഎം മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്ത സാഹചര്യത്തിൽ മാണിയുടെ രാജി ആവശ്യപ്പെട്ട് ഡിസംബര്‍ 15ന് എല്‍ഡിഎഫ് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.
സംസ്ഥാന സര്‍ക്കാര്‍ മദ്യ നയത്തിന്റെ പേരില്‍ നടത്തുന്നത് വന്‍ അഴിമതിയാണ് എല്‍ഡിഎഫ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മാണിക്കെതിരെ ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ കേസ് അന്വേഷിക്കാന്‍ പോലും സര്‍ക്കാര്‍ മടിക്കുകയായിരുന്നു. മാണിക്കെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ വിജിലന്‍സ് മാണിയെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയായിരുന്നുവെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നിയമസഭാ മാര്‍ച്ച് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ ഇടപാടില്‍ പെട്ട കെ.എം മാണി ഉടനെ രാജിവെച്ച് ന്ത്രിസ്ഥാനത്തിന്‍്റെ മാന്യത കാക്കണമെന്നും. കൈകൂലി വാങ്ങുകയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും സിപിഐ നേതാവ് വി.എസ് സുനില്‍കുമാര്‍ എംഎല്‍എയും പറഞ്ഞു.