ബാർ കോഴക്കേസ്: മാണിക്കെതിരെ തുടരന്വേഷണം, സുകേശൻ തന്നെ അന്വേഷിക്കണം- കോടതി

വ്യാഴം, 29 ഒക്‌ടോബര്‍ 2015 (11:31 IST)
ബാർ കോഴക്കേസിൽ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. മാണിക്കെതിരായ ബാർകോഴക്കേസ് അവസാനിപ്പിക്കാൻ അനുമതി തേടി വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് വിജിലൻസ് പ്രത്യേക കോടതി തള്ളി. കേസിൽ തുടരന്വേഷണം നടത്താനും. നിലവിലെ വിജിലന്‍‌സ് റിപ്പോര്‍ട്ട് കോടതി മരിവിക്കുകയും ചെയ്‌തു. ജഡ്‌ജി ജോൺ കെ ഇല്ലിക്കാടനാണ് ഉത്തരവിട്ടത്.

മാണിക്കെതിരായ ബാര്‍ കോഴ കേസ് അന്വേഷിച്ച എസ് പി സുകേശന്‍ തന്നെ തുടര്‍ അന്വേഷണം നടത്തണം.
മാണിക്കെതിരെയുള്ള ആരോണങ്ങൾക്ക് പ്രഥമദൃഷ്ടിയാൽ നിലനിൽക്കുന്നതാണ്. അന്വേഷണത്തിൽ ഇടപെടാൻ വിജിലൻസ് ഡയറക്ടർക്ക് അധികാരമില്ല. ഡയറക്ടറുടെ നടപടികൾ തെറ്റ്. ശബ്ദരേഖയടക്കം എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കണമെന്നും കോടതി പറഞ്ഞു.

മാണിക്കെതിരെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണ്.അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ല. വിജിലന്‍സ് ഡയറക്ടറുടെ നടപടി തെറ്റാണെന്നും കോടതി വ്യക്തമാക്കി. മാണി കോഴ ചോദിച്ചതിനോ വാങ്ങിയതിനോ തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ തള്ളിയത്.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതനന്ദന്‍ അടക്കം 11 പേര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. എല്‍ഡിഎഫ്, ബിജു രമേശ്, വിഎസ് സുനില്‍ കുമാര്‍ എംഎല്‍എ എന്നിവര്‍ ഉള്‍പ്പടെയാണ് ഹര്‍ജികള്‍ നല്‍കിയത്. കേസില്‍ തുടരന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍. അന്തിമ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.

വെബ്ദുനിയ വായിക്കുക