മാണിയുടെ രാജി: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ചൊവ്വ, 16 ഡിസം‌ബര്‍ 2014 (08:46 IST)
ബാര്‍ കോഴ ആരോപണത്തില്‍ കുടുങ്ങിയ ധനമന്ത്രി കെഎം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പതിവിന് വിപരീതമായി വായ് മൂടിക്കെട്ടിയാണ് പ്രതിപക്ഷാംഗങ്ങള്‍ ഇന്ന് സഭയിലെത്തിയിരിന്നത്. ചോദ്യോത്തര വേളയില്‍ തികച്ചും നിസഹകരണമാണ് പ്രതിപക്ഷം നടത്തിയത്.

ബാര്‍ കോഴ ആരോപണത്തില്‍ അടിയന്തരപ്രമേയം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രിയെ രക്ഷിക്കാന്‍ ഡപ്യൂട്ടി സ്പീക്കറും ആഭ്യന്തരമന്ത്രിയും ഗൂഢാലോചന നടത്തിയെന്ന പ്രസ്താവനയ്ക്കെതിരെയാണ് നോട്ടിസ് നല്‍കിയിരുന്നു. നിയമസഭയില്‍ ചോദ്യോത്തര വേള കുറച്ച് നേരം നടന്നിരുന്നു. അതേസമയം തിങ്കളാഴ്ച്ത്തെ അവസ്ഥയിലേക്ക് തിരികെ പോകാനുള്ള സാധ്യതയും തള്ളിക്കളായാനാകില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക