ബജറ്റിന്റെ തലേന്നു മുതല്‍ സമരം; നിയമസഭ വളയും, സംസ്ഥാന വ്യാപകമായി പ്രക്ഷോഭം അരങ്ങേറും - എല്‍ഡിഎഫ്

വെള്ളി, 6 മാര്‍ച്ച് 2015 (14:05 IST)
ബാര്‍ കോഴ ആരോപണത്തില്‍ കുടുങ്ങിയ ധനമന്ത്രി കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഇടതുമുന്നണി വ്യക്തമാക്കി. മാണി ബജറ്റ് അവതരിപ്പിക്കുന്ന മാർച്ച് 13ന് പതിനായിരത്തോളം പ്രവർത്തകരെ അണിനിരത്തി നിയമസഭ വളയാനും, സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം ഒരു പോലെ സംഘടിപ്പിക്കാനും എല്‍ഡിഎഫില്‍ തീരുമാനമായി.

എല്ലാ കക്ഷികളില്‍ നിന്നും ഒരോ അംഗങ്ങള്‍ വീതം ഉള്‍ക്കൊള്ളുന്ന ഉപസമിതി രൂപികരിച്ച് സമരം വ്യാപിപ്പിച്ച് വിജയിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും രൂപരേഖ തയാറാക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അതേ ദിവസം ഉപരോധിക്കുന്നതിനും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ നടത്തുന്നതിനും ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി.

സിപിഎം സമ്മേളനത്തില്‍ നിന്നും വിട്ടുനിന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പങ്കെടുത്ത എല്‍ഡിഎഫ്  യോഗത്തിലായിരുന്നു തീരുമാനം. കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഇടതുമുന്നണി വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക