ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ ആരാണെന്ന് അറിയാം: മാണി

തിങ്കള്‍, 16 മാര്‍ച്ച് 2015 (16:38 IST)
തനിക്കെതിരെ ഉയര്‍ന്നുവന്ന ബാര്‍ കോഴ ആരോപണത്തിന്റെ അന്വേഷണം നീളുന്നതായി ജനം കരുതുന്നുണ്ടെന്നും. ഇതിന് പിന്നില്‍ ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും ധനമന്ത്രി കെഎം മാണി. കുറ്റവാളിയെന്ന് തെളിയുംവരെ ഒരാള്‍ നിരപരാധിയാണെന്നാണ് നിയമം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴ ആരോപണത്തിന്റെ പിന്നില്‍ ആരാണെന്ന് വ്യക്തമായി അറിയാം. എന്നാല്‍ അതാരാണെന്ന് വെളിപ്പെടുത്തില്ല. കള്ളന്‍ പല രൂപത്തിലും വരുമെന്നും മാണി പറഞ്ഞു. ആരോപണത്തില്‍ മേലുള്ള അന്വേഷണം നീളുന്നതായി ജനം കരുതുന്നുണ്ട്. അന്വേഷണം ഇപ്പോള്‍ തന്നെ അവസാനിപ്പിക്കാമെന്നും ജനം വിശ്വസിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണം നീണ്ടു പോയാലും തനിക്ക് ഒന്നുമില്ല. സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് അന്തിമമെന്നും മാണി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്കിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക