മന്ത്രിയായി തുടരണോ വേണ്ടയോ എന്നത് മാണിയുടെ മനസാക്ഷിക്കു വിടുന്നു, അധികാരത്തില്‍ തുടരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കും: ഹൈക്കോടതി
തിങ്കള്‍, 9 നവംബര്‍ 2015 (14:01 IST)
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ രൂക്ഷവിമര്‍ശനം. മാണി അധികാരത്തില്‍ തുടരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കും. മാണി മന്ത്രിയായി തുടരണോ വേണ്ടയോ എന്ന കാര്യത്തിലെ തീരുമാനം അദ്ദേഹത്തിന്റെ മനസാക്ഷിക്കു വിടുന്നതായും കോടതി പറഞ്ഞു. ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താമെന്നും കോടതി വ്യക്തമാക്കി.
ബാര്‍കോഴ കേസില്‍ വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ എം പോളിനെതിരെ ഹൈക്കോടതി വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. നടപടി ക്രമങ്ങളില്‍ ഡയറക്‌ടര്‍ക്ക് പിഴവ് പറ്റിയെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് വിളിച്ച് തേടിയ നടപടി തെറ്റാണെന്നും കോടതി പറഞ്ഞു.
വിജിലന്‍സ് ഡയറക്‌ടര്‍ക്ക് വലിയ അധികാരങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അത് ആ രീതിയിലല്ല ഡയറക്‌ടര്‍ ഉപയോഗിച്ചതെന്നും കോടതി പറഞ്ഞു. ബാര്‍കോഴക്കേസില്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്കെതിരെ രൂക്ഷമായ പരമാര്‍ശങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. വിജിലന്‍സ് കോടതി വിധിക്കെതിരെ വിജിലന്‍സ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ വിധിപ്രസ്താവം നടത്തവെയാണ് വിജിലന്‍സ് ഡയറക്‌ടര്‍ക്കെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം.
ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ നിലപാട് കോടതി തള്ളി. വിജിലന്‍സ് കോടതി വിധിയില്‍ തെറ്റില്ല. വസ്തുത റിപ്പോര്‍ട്ടും അന്തിമ റിപ്പോര്‍ട്ടും പരിശോധിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് പറഞ്ഞ കോടതി വിജിലന്‍സ് ഡയറക്‌ടര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയെന്നും നിരീക്ഷിച്ചു.
വിജിലന്‍സ് ഡയറക്‌ടര്‍ തെളിവുകള്‍ പരിശോധിച്ചില്ല. ഡയറക്‌ടര്‍ക്ക് തുടരന്വേഷണത്തിന് ഉത്തരവിടാമായിരുന്നു. സ്വന്തം അഭിപ്രായം അന്വേഷണ ഉദ്യോഗസ്ഥനു മേല്‍ അഭിപ്രായം അടിച്ചേല്‍പ്പിച്ചുവെന്ന് കോടതി പറഞ്ഞു. ഡയറക്‌ടര്‍ സുപ്രീംകോടതി അഭിഭാഷകരുടെ അഭിപ്രായം മാത്രമാണ് മാനിച്ചെതെന്നും കോടതി നിരീക്ഷിച്ചു.