ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്കെതിരെ നിയമയുദ്ധത്തിന് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ്. അച്യുതാനന്ദന്‍. കേസില്‍ മാണി രക്ഷപ്പെടാന്‍ പോകുന്നില്ല. പാമോയില്‍ കേസിന്‍്റെ പ്രോസിക്യൂഷന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ഹൈക്കോടതിയുടെ നിശിതവിമര്‍ശം ഏറ്റുവാങ്ങേണ്ടി വന്ന സിസി അഗസ്റ്റിനാണ് ബാര്‍ കോഴക്കേസില്‍ കെഎം മാണിക്ക് ക്ളീന്‍ചിറ്റ് നല്‍കയതെന്നും വിഎസ് പറഞ്ഞു.
ബാര്‍കോഴ കേസില്‍ അഗസ്റ്റിനില്‍ നിന്നും നിയമോപദേശം തേടിയത് നിയമവ്യവസ്ഥയോടുള്ള വെല്ലു വിളിയാണ്. ഇങ്ങനെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് മാണിക്ക് ഏറെക്കാലം മന്ത്രിസ്ഥാനത്ത് തുടരാനാവില്ല. ഇതുകൊണ്ടൊന്നും കെ എം മാണി രക്ഷപ്പെടാന്‍ പോവുന്നില്ല. പാമോയില്‍ കേസ് എന്നതുപോലെ ബാര്‍ കോഴക്കേസിലും വലിയൊരു നിയമയുദ്ധം അഴിമതിക്കാര്‍ക്ക് നേരിടേണ്ടിവരുമെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.