സിഡിയില്‍ പുതുമയില്ല: കോടിയേരിയുടെ ആവശ്യം സ്പീക്കര്‍ തള്ളി

Webdunia
ബുധന്‍, 3 ഡിസം‌ബര്‍ 2014 (14:47 IST)
ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായ കെഎം മാണിക്കെതിരായ ബാര്‍ കോഴയിലെ തെളിവുകള്‍ അടങ്ങിയ സിഡി നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാനുള്ള സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ നിഷേധിച്ചു.

നേരത്തെ ചാനലുകളില്‍ പ്രക്ഷേപണം ചെയ്ത ദൃശ്യങ്ങളും ചര്‍ച്ചകളും മാത്രമാണ് സീഡിയില്‍ ഉള്ളതെന്നും. ഈ സാഹചര്യത്തില്‍ സിഡി നിയമസഭയുടെ മേശപ്പുറത്തു വയ്ക്കേണ്ട ആവശ്യമില്ലെന്നും സിഡി പരിശോധിച്ച സ്പീക്കര്‍ വ്യക്തമാക്കി. അതിനാല്‍ സിഡി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ കോടിയേരി ബാലകൃഷ്ണനോട് ആവശ്യപ്പെടുകയായിരുന്നു.

സിഡി മേശപ്പുറത്തുവയ്ക്കാന്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചതിനാല്‍ വിഷയത്തെ നിയമപരമായി നേരിടുമെന്നും. സിഡി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും കോടിയേരി പറഞ്ഞു. ചാനലുകളില്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ വിജിലന്‍സ് തെളിവായി സ്വീകരിക്കാത്തതിനാലാണ് മേശപ്പുറത്തുവെയ്ക്കാന്‍ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.