പൂട്ടാന്‍ സാവകാശം തേടി ബാറുടമകള്‍ നല്‍കിയ ഹര്‍ജി തള്ളി

വ്യാഴം, 30 ഒക്‌ടോബര്‍ 2014 (17:35 IST)
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് ഹൈക്കൊടതി ഭാഗികമായി അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ചു പൂട്ടാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

ബാറുകള്‍ പൂട്ടുന്നതിന് ഹൈക്കോടതി വിധിവരെയാണ് സമയം ഉണ്ടായിരുന്നത്. എന്നാല്‍ വിധി എതിരായതോടെ ഇനിയും സാവകാശം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു.

ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്നാണ് ഹൈക്കൊടതി വിധിച്ചിരിന്നത്. എന്നാല്‍ ടു സ്റ്റാര്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ചു പൂട്ടണമെന്നും ഹൈക്കോടതി വിധിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക