നാല് ബാറുകള്‍ക്ക് കൂടി ഹൈക്കോടതി അനുമതി, കെസിബിസിയും സര്‍ക്കാരും ഡിവിഷന്‍ ബെഞ്ചിലേക്ക്

ബുധന്‍, 10 ഡിസം‌ബര്‍ 2014 (08:07 IST)
സര്‍ക്കാരിന്റെ മദ്യ നയം മൂലമൂലം അടച്ചുപൂട്ടിയ നാല്‍ ബാറുകള്‍ക്ക് കൂടി ഹൈക്കോടതി പ്രവര്‍ത്തനാനുമതി നല്‍കി. 4- സ്റ്റാര്‍ ഗണത്തില്‍പെടുന്ന കുണ്ടറ പെരുമ്പുഴ ഹരിശ്രീ റസിഡന്‍സി, കോട്ടപ്പടിയിലെ വില്ലേജ് ഇന്‍, പത്തനംതിട്ട ഏനാത്ത് മിഥില എന്നിവയുടെയും ഹെറിറ്റേജ് വിഭാഗത്തിലുള്ള പെരിന്തല്‍മണ്ണ ചെങ്ങറ ഹെറിറ്റേജിന്റെയും ഹര്‍ജി പരിഗണിച്ച് ഇവയ്ക്ക് അനുമതി നല്‍കുകയായിരുന്നു.

4- സ്റ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകളെ നിരോധനത്തിന്റെ പരിധിയില്‍ നിന്നു നീക്കിയ മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ജസ്റ്റിസ് കെ സുരേന്ദ്രമോഹന്റെ ഉത്തരവ്.  ഇതിനിടെ, അബ്കാരി നയവുമായി ബന്ധപ്പെട്ട കേസില്‍ ബാറുടമകളുടെ അപ്പീല്‍ പരിഗണിച്ച് 2- സ്റ്റാര്‍, 3- സ്റ്റാര്‍ ബാറുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കിയ ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവു നീക്കണമെന്നാവശ്യപ്പെട്ടു കെസിബിസി മദ്യവിരുദ്ധ സമിതി ഡിവിഷന്‍ ബെഞ്ചില്‍ അപേക്ഷ നല്‍കി.

ഒക്ടോബര്‍ 31ലെ ഇടക്കാല ഉത്തരവു പിന്നീടു നീട്ടി നല്‍കിയ സാഹചര്യത്തില്‍ അതു റദ്ദാക്കണമെന്നാണ് ആവശ്യം. കൂടാതെ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച്ന്‍ ഉത്തരവിനെതിരെ സര്‍ക്കാരും ഡിവിഷന്‍ ബ്വെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി ഇന്ന് തീരുമാനമെടുക്കും. മദ്യനയത്തില്‍ മാറ്റമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം അറിയിച്ചിരിരുന്നു.

ഇതിനിടെ, സംസ്ഥാനത്തു പൂട്ടിക്കിടക്കുന്ന 10 ബാറുകള്‍ക്കു ലൈസന്‍സ് അനുവദിക്കണമെന്ന മുന്‍ ഉത്തരവ് 10 ദിവസത്തിനകം എക്സൈസ് കമ്മിഷണര്‍ നടപ്പാക്കണമെന്നു മറ്റൊരു ബെഞ്ച് നിര്‍ദേശിച്ചു. 19നുള്ളില്‍ ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ അന്ന് എക്സൈസ് കമ്മിഷണര്‍ നേരിട്ടു ഹാജരാകണമെന്നും ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള നിര്‍ദേശിച്ചു.  കൃത്യമായ നിര്‍ദേശമുണ്ടായിട്ടും തങ്ങളുടെ ബാറുകള്‍ക്കു സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി മേഴ്സി ലക്ഷ്വറി ബിസിനസ് ഹോട്ടല്‍ ഉള്‍പ്പെടെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി പരിഗണിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക